പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

വത്സലകുമാർ കെ

പ്രസിഡൻ്റ്

ഷംസിയ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കുഞ്ഞിമുഹമ്മദ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നസീറബി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഷ്‌റഫ് ആലുങ്ങൽ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീലക്ഷ്മി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് (Vision)

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ ചരിത്രപരമായ പൈതൃകവും സാംസ്കാരിക മഹിമയും കാത്തുസൂക്ഷിച്ചുകൊണ്ട്, സുസ്ഥിരവും സമഗ്രവുമായ ഗ്രാമീണ വികസനം സാക്ഷാത്കരിക്കുക. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകി സ്വാഭിമാനമുള്ള ഒരു സ്വയംപര്യാപ്ത ഗ്രാമീണ സമൂഹത്തെ വാർത്തെടുക്കുക.

ദൗത്യം (Mission)

  • ഐ.ടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് സമയബന്ധിതവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുക.
  • പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് സാമൂഹിക നീതിയും സാമ്പത്തിക ഭദ്രതയും ലഭ്യമാക്കുക.
  • സമ്പൂർണ്ണ ശുചിത്വവും മാലിന്യമുക്ത ഗ്രാമവും ലക്ഷ്യമാക്കി 'ഹരിത കർമ്മ സേന'യുടെ പ്രവർത്തനം ഏകോപിപ്പിക്കുക.
  • കാർഷിക മേഖലയുടെയും ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനത്തിലൂടെ പരിസ്ഥിതി സൗഹൃദ വികസനം നടപ്പിലാക്കുക.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ പൊന്നാനി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്, കേരള ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള പുരാതന പ്രദേശമാണ്. ചരിത്രപ്രസിദ്ധമായ 'വന്നേരി നാടിന്റെ' ഹൃദയഭാഗമായ ഈ ഗ്രാമം,മധ്യകാല കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക വികാസങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക